മാന്നാനം ആശ്രമ ദേവാലയത്തിൽ തിരുനാളും നാല്പതുമണി ആരാധനയും
1546474
Tuesday, April 29, 2025 3:02 AM IST
മാന്നാനം: തീർഥാടന കേന്ദ്രമായ മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും നാല്പതുമണി ആരാധനയും മേയ് രണ്ടു മുതൽ 11 വരെ നടത്തും. എട്ട്, ഒമ്പത്, 10 തീയതികളിലാണ് നാല്പതുമണി ആരാധന.
മേയ് രണ്ടിനു രാവിലെ ആറിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. അരുൺ പോരൂക്കര സിഎംഐ. 11ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ (ആശ്രമം പ്രിയോർ). 12.15ന് വചനപ്രഘോഷണവും ആരാധനയും: ബ്രദർ മാർട്ടിൻ പെരുമാലിൽ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. ആന്റു കൈപ്രമ്പാടൻ സിഎംഐ.
മൂന്ന്, അഞ്ച്, ആറ്, ഏഴ് ദിവസങ്ങളിൽ രാവിലെ ആറിനും 7.30നും 11നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന.
നാലിന് രാവിലെ 5.15നും 6.15നും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. എട്ടിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, ആദ്യകുർബാന സ്വീകരണം. 11നും വൈകുന്നേരം അഞ്ചിനും വിശുദ്ധകുർബാന, മധ്യസ്ഥ പ്രാർഥന. ആറിന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും.
എട്ടിന് രാവിലെ ആറിനു വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണിൽ. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, നാല്പതുമണി ആരാധന ആരംഭം. ഒമ്പതിന് രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, ആരാധന.
10ന് രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം സിഎംഐ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയെത്തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന സമാപനം. ഒമ്പതിന് തിരുസ്വരൂപ പ്രതിഷ്ഠ. വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 11ന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. തുടർന്ന് വൈദിക വിദ്യാർഥികളുടെ മാതാപിതാക്കളുടെ സംഗമം. ഉച്ചകഴിഞ്ഞ് 3.30ന് പ്രസുദേന്തി കൂട്ടായ്മ. 4.30ന് തിരുനാൾ കുർബാന, മധ്യസ്ഥ പ്രാർഥന: ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഫാ. ആന്റു കൈപ്രമ്പാടൻ സിഎംഐ, ഫാ. സോബിൻ കിഴക്കയിൽ സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം (ഫാത്തിമമാതാ കപ്പേളയിൽ): ഫാ. മാത്യു ചന്ദ്രൻകുന്നേൽ.
തിരുനാൾ ദിനമായ 11ന് രാവിലെ 5.15നും 6.15നും എട്ടിനും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 10ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസി താമരശേരി സിഎംഐ , ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ എന്നിവർ സഹകാർമികരാകും. തുടർന്ന് ജോസഫ് നാമധാരികളുടെ സംഗമം, പ്രദക്ഷിണം. ഊട്ടുനേർച്ച.
ഉച്ചകഴിഞ്ഞ് രണ്ടിന് സിഎംഐ വിദ്യാഭ്യാസവത്സര പ്രഖ്യാപന സമ്മേളനം. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യാതിഥിയാകും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. ആറിന് വചനപ്രഘോഷണവും ആരാധനയും ബ്രദർ മാർട്ടിൽ പെരുമാലിൽ നയിക്കും.
12ന് മരണമടഞ്ഞവരുടെ ഓർമദിനം. രാവിലെ ആറിനും ഏഴിനും11നും വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, തീർഥാടന കേന്ദ്രം അസി. ഡയറക്ടർ ഫാ. റെന്നി കളത്തിൽ സിഎംഐ എന്നിവർ അറിയിച്ചു.