വീടിന്റെ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ താഴെവീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
1546309
Monday, April 28, 2025 6:55 AM IST
ഗാന്ധിനഗർ: വീടിന്റെ മുകൾ ഭാഗം വൃത്തിയാക്കുന്നതിനിടെ താഴെവീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വൈക്കം കിഴക്കേനട പുതുപറമ്പത്ത് എസ്. അനിൽ കുമാർ (59) ആണ് മരിച്ചത്. അനിൽ കുമാർ കഴിഞ്ഞ 20ന് വീടിന്റെ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ താഴെ വീണ് തലയ്ക്കും നെഞ്ചിനും കാലിനും പരിക്കേറ്റിരുന്നു.
തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രി സർജറി ഐസിയുവിലും പ്രവേശിപ്പിച്ചു. എന്നാൽ ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു. തുടർന്ന് മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: ജ്യോതി. മകൻ: അഭിജിത്ത് (സൗത്ത് ഇന്ത്യൻ ബാങ്ക്).