വൈ​ക്കം: ക​ഴി​ഞ്ഞ ദി​വ​സം സേ ​പ​രീ​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സി​ന് പോ​യ ശേ​ഷം കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി. ഗോ​വ​യി​ലെ പ​നാ​ജി​ക്ക​ടു​ത്ത് ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെയാ​ണ് പതിമൂന്നുകാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ഗോ​വ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പെ​ൺ​കു​ട്ടി പോ​യെ​ന്ന് സൂ​ച​ന ല​ഭി​ച്ച​തി​നെ ത്തുട​ർ​ന്ന് പോ​ലീ​സ് യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലോ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ല​ക്കാ​ട് ഇ​വ​ർ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചു. തുടർന്ന് യു​വാ​വി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​യി.

വൈ​ക്ക​ത്തുനി​ന്ന് വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പെ​ട്ട സം​ഘം ബംഗളൂരുവിൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്.​തു​ട​ർ​ന്ന് വൈ​ക്കം പോ​ലീ​സ് സം​ഘം ഗോ​വ​യി​ലേ​ക്ക് തി​രി​ച്ചു.