ആർപ്പൂക്കരയിൽ വീടിന് തീപിടിച്ചു
1546316
Monday, April 28, 2025 7:05 AM IST
ഗാന്ധിനഗർ: വീടിന് തീപിടിച്ചു. ആർപ്പൂക്കര ചാത്തുണ്ണിപാറയിൽ ഡോ. അബിന്റെ വീടിനാണ് തീപിടിച്ചത്. ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഈ സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ഇയാൾ വീടിന്റെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി.
വീടിനുള്ളിലെ പ്രിന്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം അഗ്നിശമനസേനാംഗങ്ങളെത്തി തീ അണച്ചു.