തിരുനാളിന് കൊടിയേറി
1546466
Tuesday, April 29, 2025 3:01 AM IST
ഇടയാഴം: ഇടയാഴം സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം ആറിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാ. ഏലിയാസ് ചക്യത്തിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്. തുടർന്ന് ഫാ. ടോണി കോട്ടയ്ക്കലിന്റെ കാർമികത്വത്തിൽ റാസ കുർബാന നടന്നു.
ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ, ഫാ. വിൻസന്റ് പറമ്പിത്തറ, ഫാ. ജയ്സൺ കൊളുത്തുവള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ. ഏലിയാസ് ചക്യത്ത്. വൈകുന്നേരം 5.30ന് പൊതുആരാധന - ഫാ. നിബിൻ കുരിശിങ്കൽ, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം - ഫാ. പോൾ ആത്തപ്പള്ളി.
നാളെ ഉച്ചകഴിഞ്ഞ് 3.45ന് രൂപം വെഞ്ചരിപ്പ്, തുടർന്ന് വിശുദ്ധ കുർബാന - ഫാ. സിന്റോ ചീരകത്തിൽ. തുടർന്ന് വേസ്പര -ഫാ. ബിനു മങ്ങാട്ട്, തുടർന്ന് പ്രസംഗം - ഫാ. റോബിൻ ചിറ്റുപറമ്പിൽ. തുടർന്ന് പ്രദക്ഷിണം.
തിരുനാൾ ദിനമായ മേയ് ഒന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന -വികാരി ഫാ. ഏലിയാസ് ചക്യത്ത്. വൈകുന്നേരം നാലിന് തിരുനാൾ കുർബാന - ഫാ. എബിൻ ചിറയ്ക്കൽ, പ്രസംഗം -ഫാ. ബാബു വരിക്കമാക്കയിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഏലിയാസ് ചക്യത്ത്, കൈക്കാരന്മാരായ ജോസ് കുറിച്ചികുന്നേൽ, തോംസൺ മേമ്പടിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.