എൻഎക്സ്സിസി ജില്ലാപ്രതിനിധി സമ്മേളനം
1546310
Monday, April 28, 2025 6:55 AM IST
കോട്ടയം: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ജില്ലാസമ്മേളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് വി.കെ. മത്തായി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഡി. മാത്യൂസ് റിപ്പോർട്ടും ട്രഷറർ ജോസ് പടിയറ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ, ജനറൽ കൺവീനർ കെ.എം. ഇട്ടി തുടങ്ങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറി കെ.എം. പ്രതാപൻ വരണാധികാരിയായി.
തുടർന്നുനടന്ന സമ്മേളനത്തിൽ അന്നമ്മ തോമസ്, യമുന രാധാകൃഷ്ണൻ, പി.എസ്. ജോൺ, എം.എം. മാത്യു, എ.സി. ബാബു, എൻ.വി.തോമസ്, എം.എൻ. വിനോദ്, സുരേന്ദ്രബാബു, മോഹനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാപ്രസിഡന്റായി വി.കെ. മത്തായി, സെക്രട്ടറിയായി എ.ആർ. വിജയൻനായർ, ട്രഷററായി ജോസ് പടിയറ എന്നിവരെ തെരഞ്ഞെടുത്തു.