എന്റെ കേരളത്തിൽ പുതുമയാർന്ന പ്രദർശനവുമായി ഗിഫ്റ്റഡ് ചിൽഡ്രൻ
1546377
Monday, April 28, 2025 11:39 PM IST
പൊൻകുന്നം: സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്തുന്ന എന്റെ കേരളം പ്രദർശനത്തിൽ പുതുമയാർന്ന ഇനങ്ങളുമായി ഗിഫ്റ്റഡ് ചിൽഡ്രൻ. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ സംഘമാണ് പ്രദർശനം ഒരുക്കിയത്.
ഭിന്നശേഷി കുട്ടികൾക്ക് ആസിഡ് ബേസ് തിരിച്ചറിയുന്നതിനുള്ള പ്രകൃതി സൗഹാർദ സൂചകങ്ങളാണ് അഭിരൂപ, അഭിത്, ദിയ എന്നിവർ അവതരിപ്പിച്ചത്. കൈതകൃഷിക്കുശേഷം ഉപേക്ഷിക്കുന്ന കൈത ഇലകൾ ഉപയോഗിച്ച് നിർമിച്ച ഗ്രോബാഗുകൾ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് യദുകൃഷ്ണയും റൂക്കിയയും എത്തിയത്. കൗമാരപെൺകുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ദേവിക, പവിത്ര എന്നീ വിദ്യാർഥിനികൾ അവതരിപ്പിച്ചു. ഡിഇഒ റോഷ്ന അലിക്കുഞ്ഞ് നേതൃത്വം നൽകി.