മേയ് ദിന റാലിയും പൊതുസമ്മേളനവും
1546016
Sunday, April 27, 2025 7:09 AM IST
കോട്ടയം: മേയ് ഒന്നിന് സിഐടിയു ആഭിമുഖ്യത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തും.
കോട്ടയത്ത് റാലി രാവിലെ പത്തിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
മുണ്ടക്കയത്ത് രാവിലെയും വൈക്കത്ത് വൈകുന്നേരവും എളമരം കരീം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരിയില്‍ കെ. കെ. ശൈലജ, പാമ്പാടിയില്‍ മന്ത്രി വി.എന്‍. വാസവന്, തലയോലപ്പറമ്പില്‍ വൈക്കം വിശ്വന്, ഈരാറ്റുപേട്ടയില്‍ കെ.ജെ. തോമസ്,
കടുത്തുരുത്തിയില്‍ സി.ബി. ചന്ദ്രബാബു, പാലായില്‍ ടി.ആര്. രഘുനാഥന്, ഏറ്റുമാനൂരില്‍ കെ. അനില്‍കുമാര്‍, പൊന്‍കുന്നത്ത് റെജി സഖറിയ എന്നിവര്‍ റാലി ഉദ്ഘാടനം ചെയ്യും.