എന്‍എസ്എസ് ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കംകുറിച്ചു
1542471
Sunday, April 13, 2025 7:25 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തൊട്ടാകെയുള്ള എന്‍എസ്എസ് കരയോഗങ്ങളില്‍ ലഹരിവിരുദ്ധ പ്രചാരണദിനം ആചരിച്ചു.
കരയോഗങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. സംസ്ഥാനത്തെ അയ്യായിരത്തിലധികം വരുന്ന കരയോഗങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും വിഷയങ്ങളില്‍ പ്രഗത്ഭരായവരും ക്ലാസ് നയിച്ചു.