ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷന് മാര്‍ച്ച് നാലുമുതല്‍ എട്ടുവരെ
1515133
Monday, February 17, 2025 6:48 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷന് മാര്‍ച്ച് നാലു മുതല്‍ എട്ടുവരെ തീയതികളില്‍ മെത്രാപ്പോലീത്തന്‍പള്ളി മൈതാനത്ത് നടക്കും. പ്രശസ്ത വചനപ്രഘോഷകന് ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധകുര്‍ബാന, 5.30ന് വചനപ്രഘോഷണം. രാത്രി ഒമ്പതുവരെയാണ് കണ്വന്ഷന് സമയം.
വിവിധദിവസങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് രാജേന്ദ്രന് എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
വലിയനോമ്പിലെ മാര്‍ച്ച് രണ്ടുമുതല്‍ ഏപ്രില്‍ 11വരെ മെത്രാപ്പോലീത്തന്‍പള്ളിയില്‍ നാല്‍പ്പതുദിന കരുണാര്ഥന പ്രാര്‍ഥനയും ഉണ്ടായിരിക്കും.