സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ ഇടവകദിനാഘോഷം
1490306
Friday, December 27, 2024 7:00 AM IST
കുറുമ്പനാടം: സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ ഇടവകദിനാഘോഷം 29ന് നടക്കും. രാവിലെ ഒമ്പതിന് അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന.
11ന് നടക്കുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. വികാരിജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് അധ്യക്ഷത വഹിക്കും. വികാരി ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. നിജോ വടക്കേറ്റത്ത്, പാരിഷ്കൗണ്സില് സെക്രട്ടറി തോമസ് ജെ. മാന്തറ, ജയിംസ് കുന്നുംപുറം, ജോസഫ് ആന്റണി, ആന്റണി അമിക്കുളം എന്നിവര്‍ പ്രസംഗിക്കും.