മണിമല റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം
1478735
Wednesday, November 13, 2024 5:50 AM IST
ചിറക്കടവ്: പൂർണമായും തകർന്നു കിടക്കുന്ന കാഞ്ഞിരപ്പള്ളി - മണിമല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജെസിഐ ചിറക്കടവ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചാരം അസാധ്യമാണ്. യാത്ര ദുസഹമായ റോഡിന്റെ അവസ്ഥ അതിശോചനീയമാണെന്നും എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ഏബ്രഹാം ജോസ് അധ്യക്ഷത വഹിച്ചു.