ജന്തുവൈവിധ്യ സര്‍വേ നടത്തി
1467033
Wednesday, November 6, 2024 6:56 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ ത്രിദിന ജന്തുവൈവിധ്യ സര്‍വേ നടത്തി. പരിസ്ഥിതി വകുപ്പിലെ വിദ്യാര്‍ഥികളുടെ ക്ലബ് ഓഫ് എന്‍വയോൺമെന്റ് സ്റ്റുഡന്റ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹ്യുമാനിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചാണ് സമഗ്ര ത്രിദിന സര്‍വേ നടത്തിയത്.
സര്‍വേയില്‍ ചിത്രശലഭങ്ങള്‍, പക്ഷികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയുടെ കണക്കെടുപ്പാണ് നടത്തിയത്. കാമ്പസില്‍നിന്ന് 73 ഇനം ചിത്രശലഭങ്ങള്‍, 47 ഇനം പക്ഷികള്‍, 23 ഇനം തുമ്പികള്‍, അഞ്ചിനം തവളകള്‍, എട്ടിനം ഉരഗങ്ങള്‍, എട്ടിനം സസ്തനികള്‍ എന്നിവയെ കണ്ടെത്തി.
അസോസിയേറ്റ് പ്രഫസര്‍ ഡോ. വി.പി. സൈലസ് മേല്‍നോട്ടത്തില്‍ വിദഗ്ധരായ ഡോ. പ്രശാന്ത് നാരായണന്, ബി. അഖില, എം.പി. അമല്‍ ബാബു, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തകരായ ലീന ഹന്ന, ജാബിര്‍ അത്തമനകത്ത്, ബ്രൈറ്റ് വട്ടനിരപ്പേല്‍ എന്നിവര്‍ പങ്കെടുത്തു.