ബയോ മൗണ്ടൻ കമ്പനിയുടെ പൊതുയോഗവും സൗജന്യ വിത്തു വിതരണവും നടത്തി
1532383
Thursday, March 13, 2025 12:49 AM IST
ചെമ്പേരി: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ബയോ മൗണ്ടൻ കമ്പനിയുടെ ചെമ്പേരി യൂണിറ്റിലെ ഓഹരി ഉടമകളുടെ പൊതുയോഗവും ഇഞ്ചി, മഞ്ഞൾ വിത്തുകളുടെ സൗജന്യ വിതരണവും ഏരുവേശി പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി യോഗം ഉദ്ഘാടനം ചെയ്തു.
ബയോ മൗണ്ടൻ കമ്പനി ചെമ്പേരി യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കാർഷിക ഉത്പന്നങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കോൾഡ് സ്റ്റോറേജ് സ്ഥാപിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നൽകി. കൃഷി ഓഫീസർ നൂർജഹാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ മൂത്തേടൻ, ഷൈല ജോയ്, പൗളിൻ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ സ്കറിയ കളപ്പുര എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി ലൂർദ് മാതാ ബസലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അജേഷ് തുരുത്തേൽ വനിതാ പ്രതിനിധി ഡോളി പനച്ചിക്കലിന് വിത്തുകളുടെ കിറ്റ് നൽകി സൗജന്യ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുഴുവൻ ഓഹരി ഉടമകൾക്കും ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.