കിണറ്റിൽ വീണയാളെ രക്ഷിച്ചു
1532380
Thursday, March 13, 2025 12:49 AM IST
തളിപ്പറമ്പ്: കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു. പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രനാ(56 )ണ് 50 അടി താഴ്ചയുള്ള സ്വന്തം കിണർ വൃത്തിയാക്കാനിറങ്ങുന്നതിനിടയിൽ കിണറ്റിലേക്ക് വീണത്.
കാലിന് പരിക്കേറ്റ് മുകളിലോട്ട് കയറാൻ സാധിക്കാത്തതിനാൽ പരിസരത്തുണ്ടായവർ തളിപ്പറമ്പ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ. രാജീവൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഷജിൽ കുമാർ മിന്നാടൻ, പി.വി. ലിഗേഷ്, അനുരൂപ്, സരിൻ സത്യൻ, ഹോം ഗാർഡ് പി. ചന്ദ്രൻ, കെ. സജീന്ദ്രൻ എന്നിവരാണ് രാമചന്ദ്രനെ കിണറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.