ഇരിട്ടി -പേരാവൂർ പാതയിൽ അശാസ്ത്രീയ ടാറിംഗ് അപകട ഭീഷണിയാകുന്നു
1532373
Thursday, March 13, 2025 12:49 AM IST
ഇരിട്ടി: ഇരിട്ടി -പേരാവൂർ പാതയിൽ ഹാജി റോഡിന് സമീപത്തെ അശാസ്ത്രിയ ടാറിംഗ് അപകടക്കെ ണിയാകുന്നു. രണ്ടാഴ്ച മുന്പ് റീ ടാറിംഗ് പൂർത്തിയാക്കിയ റോഡ് സൈഡിനോട് ചേർന്ന ടാറിംഗാണ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്. ടാറിംഗിനു ശേഷം ഫുട്പാത്തിൽനിന്ന് റോഡിന്റെ സൈഡ് വശം ഏറെ ഉയർന്നു നില്ക്കുന്നതാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. രാത്രിയിലാണ് കൂടുതൽ അപകടം സംഭവിക്കുന്നത്.
വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കുന്ന സമയം റോഡിൽ നിന്നു തെന്നിമാറിയാണ് അപകടം ഉണ്ടാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന യുവതി അപകടത്തിൽ പെട്ടിരുന്നു. പോക്കറ്റ് റോഡുകളിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കാനും പ്രധാന റോഡിന്റെ ഉയർച്ച ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികൾ പറയുന്നു.