മാവ് ഒടിഞ്ഞുവീണ് രണ്ടു കാറുകള്‍ തകര്‍ന്നു
1532368
Thursday, March 13, 2025 12:49 AM IST
കാഞ്ഞങ്ങാട്: കൂറ്റന്‍ മാവ് ഒടിഞ്ഞുവീണ് നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ തകര്‍ന്നു. കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പുതിയകോട്ടയിലാണ് സംഭവം. സ്വകാര്യ പറമ്പില്‍ നിര്‍ത്തിയിട്ട ഇവിടുത്തെ മഖാമില്‍ നിസ്കരിക്കാനെത്തിയവരുടെ കാറുകളാണ് തകര്‍ന്നത്.
ഒരു കാറിലുണ്ടായിരുന്ന സ്ത്രീയെയെും കുട്ടിയെയും ഗ്ലാസ് തകര്‍ത്ത് പുറത്തെത്തി ച്ചു. കാഞ്ഞങ്ങാട് സ്റ്റേഷന് ഓഫീസര്‍ പി.വി.പവിത്രന്, ഗ്രേഡ് അസിസ്റ്റന്റ് കെ.ടി. ചന്ദ്രന്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ ഇ. ഷിജു, ദിലീപ്, ശ്രീദേവ്, ഷാജഹാന്, അര്ജുന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.