കാർഷിക രോഗ-കീട പരിശോധനാ ക്യാമ്പ് നടത്തി
1532381
Thursday, March 13, 2025 12:49 AM IST
ചെറുപുഴ: കേരള കാർഷിക സർവകലാശാല, പടന്നക്കാട് കാർഷിക കോളജ്, ചെറുപുഴ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാർഷിക രോഗ-കീട പരിശോധനാ ക്യാമ്പ് നടത്തി. പടന്നക്കാട് കോളജിലെ 106 അവസാനവർഷ ബിരുദ വിദ്യാർഥികൾ 100 ഓളം കർഷകരുമായി അനുഭവങ്ങൾ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് വിദ്യാർഥികളും അധ്യാപകരും കൃഷിക്കാരുടെ തോട്ടങ്ങൾ സന്ദർശിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് ശേഖരിക്കുകയും ചെയ്തു. കൃഷിയിടത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രോഗ- കീട പരിശോധനയ്ക്ക് വിധേയമാക്കി പ്രതിവിധി നിർദേശിച്ചു. നടീൽ വസ്തുക്കളുടെ വില്പനയും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ജോയി,
പഞ്ചായത്തംഗങ്ങളായ കെ.പി. സുനിത, കെ.ഡി. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ കെ. രാഖി, കൃഷി ഓഫീസർ പി. അഞ്ജു, ഡോ. പി.കെ. സജീഷ്, അഹല്യ സജീവ് എന്നിവർ പ്രസംഗിച്ചു. ഡോ. കെ.എം. ശ്രീകുമാർ, ഡോ. പി.കെ. സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ചാ ക്ലാസുകൾ നടന്നു.