മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് മും​ബൈ​യി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും. ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ. ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. രാ​ത്രി 10.30ന് ​മും​ബൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 12. 20ന് ​ക​ണ്ണൂ​രി​ലെ​ത്തും. തി​രി​കെ പു​ല​ർ​ച്ചെ 1. 20ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 3.10ന് ​മും​ബൈ​യി​ലെ​ത്തും.

ഇ​ൻ​ഡി​ഗോ ക​ണ്ണൂ​ർ-​മും​ബൈ സെ​ക്ട​റി​ലെ സ​ർ​വീ​സ് വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ പ്ര​തി​ദി​ന​മാ​ക്കി ഉ​യ​ർ​ത്തും. നി​ല​വി​ൽ ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ണ് മും​ബൈ സ​ർ​വീ​സ്. യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ൻ​ഡി​ഗോ ഡ​ൽ​ഹി, അ​ബു​ദാ​ബി സ​ർ​വീ​സു​ക​ളി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് എ​യ​ർ​ബ​സ് എ 321 ​വി​മാ​ന​മാ​ണ് ഇ​നി സ​ർ​വീ​സു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ പു​തി​യ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് തു​ട​ങ്ങാ​നും ഇ​ൻ​ഡി​ഗോ​യ്ക്ക് പ​ദ്ധ​തി​യു​ണ്ട്. മേ​യി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഒ​രു അ​ധി​ക സ​ർ​വീ​സും ഇ​ൻ​ഡി​ഗോ തു​ട​ങ്ങും. 26 മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​തി​വാ​രം 17 സ​ർ​വീ​സു​ക​ളും ഷാ​ർ​ജ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 12 സ​ർ​വീ​സു​ക​ളു​മു​ണ്ടാ​കും. ദു​ബാ​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ എ​ട്ടു സ​ർ​വീ​സും മ​സ്‌​ക്ക​റ്റി​ലേ​ക്ക് ഏ​ഴു സ​ർ​വീ​സും ന​ട​ത്തും. ജി​ദ്ദ, കു​വൈ​ത്ത്, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​തി​വാ​രം ര​ണ്ടു സ​ർ​വീ​സു​ക​ളും റാ​സ​ൽ​ഖൈ​മ, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു സ​ർ​വീ​സു​ക​ളു​മു​ണ്ടാ​കും. ആ​ഭ്യ​ന്ത​ര സെ​ക്ട​റി​ൽ ബം​ഗ​ളൂ​രു, ചെ​ന്നൈ, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വീ​സു​ക​ളു​ണ്ട്. മും​ബൈ​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ 11 സ​ർ​വീ​സു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ട് നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ളും കൊ​ച്ചി വ​ഴി​യു​ള്ള പ്ര​തി​ദി​ന സ​ർ​വീ​സു​മു​ണ്ട്.