പാറക്കപ്പാറ കപ്പേളയിൽ തിരുനാൾ
1532375
Thursday, March 13, 2025 12:49 AM IST
ഇരിട്ടി: പാറക്കപ്പാറ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളയിൽ തിരുനാളിന് ഇടവക വികാരി ഫാ. മനോജ് മലക്യാസ് കൊടിയേറ്റി. 11 മുതൽ 19 വരെ തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ലെനിൻ ജോസ്, ഫാ. സുദീപ് മുണ്ടയ്ക്കൽ, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. കിരൺ ജോസ്, ഫാ. സെബാസ്റ്റ്യൻ കുന്നപ്പള്ളി, ഫാ. ബെനറ്റ് മുളക്കായത്ത്, ഫാ. ഷിബിൻ ചെമ്മായത്ത്, ഫാ. ബിനു ക്ളീറ്റസ്, ഫാ. ക്ലാരൻസ് പാലിയത്ത് , ഫാ. സിജോ തളിയത്ത് എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 19ന് ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം സമാപന ആശീർവാദം എന്നിവക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടായിരിക്കും.