കൊയ്ത്തുത്സവം സംഘടിപ്പിച്ചു
1532382
Thursday, March 13, 2025 12:49 AM IST
പെരുമ്പടവ്: കുറ്റൂർ വില്ലേജ് വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെല്യാട് വയലിൽ നെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എം.കെ. സൈബുന്നീസ ഉദ്ഘാടനം ചെയ്തു.
കുറ്റൂർ വില്ലേജ് വനിതാ സംഘം പ്രസിഡന്റ് കെ. ഇന്ദിര അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ കെ. അജിത, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി. ബാലകൃഷ്ണൻ, പി. ദാക്ഷായണി, മുൻ അംഗം പി.വി. കമലാക്ഷൻ, സംഘം സെക്രട്ടറി പി. ആശ, എം. അമിത തുടങ്ങിയവർ പ്രസംഗിച്ചു.