വുഡ്മാർട്ടിൽ നിന്ന് വലിയ ലാഭത്തിൽ ഫർണിച്ചർ വാങ്ങാം
1532369
Thursday, March 13, 2025 12:49 AM IST
ഇരിട്ടി: വീട്ടിലോ ഓഫീസിലോ ആവശ്യമായ ഫർണിച്ചറുകൾ അദ്ഭുതകരമായ വിലക്കുറവിൽ സ്വന്തമാക്കാനുള്ള വമ്പിച്ച അവസരവുമായി വുഡ്മാർട്ട് ഫർണിച്ചർ ഇയർ എൻഡ് സെയിൽ ആരംഭിച്ചു. വുഡ്മാർട്ടിന്റെ ഇരിട്ടിയിലും മട്ടന്നൂരിലുമുള്ള ഷോറൂമുകളിൽ വമ്പിച്ച വിലക്കിഴിവുകളോടെ നിരവധി ഫർണിച്ചർ ഉത്പന്നങ്ങൾ വിൽക്കപ്പെടുകയാണ്.
അലമാരകൾ, ഡൈനിംഗ് ടേബിൾ സെറ്റുകൾ, ബെഡ്റൂം സെറ്റുകൾ, സോഫ സെറ്റുകൾ, വർക്കിംഗ് ടേബിൾ, സ്റ്റഡീ ടേബിൾ എന്നിവ ഇതുവരെ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. രണ്ടു ഡോറുള്ള അലമാരകൾ 4,499 രൂപയ്ക്കും സോഫ സെറ്റുകൾ 9,999 രൂപയ്ക്കും കോർണർ സോഫ ഓർക്കിഡ് വുഡൻ സെറ്റ് 13,999 രൂപയ്ക്കും ഫാമിലി ബെഡ്റൂം സെറ്റ് 19,999 രൂപയ്ക്കാണ് വിൽക്കുന്നത്. മാർബിൾ ടോപ്പ് ഡൈനിംഗ് ടേബിൾ 22,999 രൂപ മുതലാണു നൽകുന്നത്.
പഴയ ഫർണിച്ചറുകൾ കൊണ്ടുവന്ന് പുതിയത് വാങ്ങാനുള്ള മെഗാ എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ മറ്റ് എല്ലാ ഫർണിച്ചറുകൾക്കും 70 ശതമാനം വരെ വിലക്കുറവിൽ വിൽക്കുന്നു. ഉപഭോക്താക്കൾക്ക് എല്ലാ ഫർണിച്ചറുകളും തവണവ്യവസ്ഥയിൽ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാ പർച്ചേസിനും ഫ്രീ ഗിഫ്റ്റ് കൂപ്പണും ആകർഷകമായ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഒട്ടനവധി ടൂവീലറുകളും ബംപർ സമ്മാനമായി സ്വിഫ്റ്റ് കാറും നൽകും. ഇയർ എൻഡ് സെയിൽ ഏപ്രിൽ 20 വരെ തുടരും. ഞായറാഴ്ചയും ഷോറൂമുകൾ തുറന്നിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എത്തി ഉത്പന്നങ്ങൾ നേരിട്ട് വിലയിരുത്താൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വുഡ്മാർട്ട് ഷോറൂമുകളിൽ നേരിട്ടെത്തുക. ഫോൺ: 8547357349, 8547327349, 8281807249, 0490 2474249.