വ്യാപാരി വ്യവസായ സമിതി യൂണിറ്റ് രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടത്തി
1532377
Thursday, March 13, 2025 12:49 AM IST
ഉളിക്കൽ: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി യൂണിറ്റ് രൂപീകരണവും ഓഫീസ് ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് പി. വിജയൻ നിർവഹിച്ചു. ചടങ്ങിൽ ചാണ്ടി കോയിക്കൽ അധ്യക്ഷത വഹിച്ചു.
വ്യാപാരി മിത്ര വിശദീകരണം ജില്ലാ ജോയിൻ സെക്രട്ടറി സഹദേവൻ നടത്തി. പഞ്ചായത്ത് അംഗം സരുൺ തോമസ്, എ.ജെ. ജോസഫ്, മാത്തുക്കുട്ടി ഉള്ളഹയിൽ, മാത്യു വടക്കേൽ, ഷാജി തെക്കേമുറി, വ്യാപാരി വ്യവസായി സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഒ.വി. ജേഷ്, ഇരിട്ടി ഏരിയ സെക്രട്ടറി പി. പ്രഭാകരൻ, ബിനു വരമ്പുങ്കൽ, നോബിൾ അത്രശേരി തുടങ്ങിയവർ പ്രസംഗിച്ചു.