ജെസിബി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
1532374
Thursday, March 13, 2025 12:49 AM IST
കൂത്തുപറമ്പ്: പുറക്കളത്ത് പറമ്പിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെ ജെസിബി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം.
മതിലിടിഞ്ഞതാണ് ജെസിബി മറിയാൻ ഇടയാക്കിയത്. അപകടത്തിൽ നിസാര പരിക്കേറ്റ ജെസിബി ഡ്രൈവറെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.