അലന്റെ അമ്മയുടെ ചെവി തുന്നിച്ചേർത്തു
Tuesday, April 8, 2025 2:34 AM IST
തൃശൂർ: പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിജിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ് വിജി. രണ്ടു തോളെല്ലുകൾക്കും ഒടിവുണ്ട്. ഇവർ അപകടനില തരണംചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ധചികിത്സ വേണ്ടിവരുമെന്നാണു സൂചന.