ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു
Tuesday, April 8, 2025 2:34 AM IST
കൊച്ചി: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം വാഴയൂര്‍ പുതുക്കോട് കൊടുങ്ങാട്ട് വീട്ടില്‍ ഹാദി സിനാന് (22) ആണ് മരിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി നിഷാകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ 1.30ന് എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിനു മുന്നിലായിരുന്നു അപകടം. കച്ചേരിപ്പടിയില്‍നിന്ന് ഹൈക്കോടതി ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും ലോറിയും.
അമിതവേഗതയിലെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ലോറി ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.