മുനമ്പം: ഹൈക്കോടതി വിധി സഹായകമെന്ന് പി. രാജീവ്
Tuesday, April 8, 2025 2:34 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിന്മേല് മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണെന്ന് മന്ത്രി പി. രാജീവ്. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രിയുടെ പരാമര്‍ശം.
മുനമ്പത്ത് ദീര്‍ഘകാലമായി താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്. മുനമ്പത്ത് നിന്നും ജനങ്ങളെ കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിവേഗത്തില്‍ തന്നെ കമ്മീഷന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. കമ്മീഷന് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുക.
ജൂണ്‍ മാസത്തോടെ ഹൈക്കോടതിയുടെ അന്തിമ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കും. വഖഫ് നിയമം കൊണ്ട് മുനമ്പത്തുകാര്‍ക്ക് എന്തു ഗുണമുണ്ടാകുമെന്ന് ആരും പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.