വെള്ളാപ്പള്ളിക്ക് യൂത്ത് ലീഗിന്റെ മറുപടി
Tuesday, April 8, 2025 2:34 AM IST
കോഴിക്കോട്: മലപ്പുറം ജില്ലയെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
അജൻഡ വ്യക്തമാകുകയാണ്. ആദ്യം മലപ്പുറത്തിനെതിരേ വിദ്വേഷം പറയുക. പിന്നെ സാദിഖലി തങ്ങളുടെ കോലം കത്തിക്കുക.
പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുക. അതു വഴി മറ്റു പലര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതാണെന്നു ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.
“നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താത്പര്യം ഈ നാടിന്റെ സമാധാനമാണ്. സൗഹാര്‍ദമാണ്. മറക്കരുത്”, ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.