വനംവകുപ്പിന്റെ ജാഗ്രതക്കുറവെന്നു വി.കെ. ശ്രീകണ്ഠൻ
Tuesday, April 8, 2025 2:34 AM IST
പാലക്കാട്: വനംവകുപ്പിന്റെ ജാഗ്രതക്കുറവാണ് മുണ്ടൂരിലെ കാട്ടാന ആക്രമണത്തിനു കാരണമായതെന്നു പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ.
ആന കാടിറങ്ങുന്നതു തടയാനുള്ള വനംവകുപ്പ് നടപടികൾ അപര്യാപ്തമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തു കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉണർന്നുപ്രവർത്തിച്ചില്ല.
പലയിടത്തും ഫെൻസിംഗ് പൂർണമായും തകർന്ന നിലയിലാണ്. മുൻകരുതൽ നടപടിക്കൊന്നും വനംവകുപ്പ് മുതിരാത്തത് അപകടങ്ങൾക്കു ആക്കംകൂട്ടുന്നുവെന്നും എംപി പറഞ്ഞു.