വഖഫ് പ്രതിഷേധങ്ങള്‍ അതിരുകടക്കരുതെന്ന് സമസ്ത
Tuesday, April 8, 2025 2:34 AM IST
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരേ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ നിയമാനുസൃതവും സമാധാനപരവുമായിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു.
പരിധികള്‍ ലംഘിക്കുന്നതും സമുദായ സൗഹാര്‍ദത്തിനു കോട്ടം തട്ടുന്നതുമായ ഒരു പ്രതികരണവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.