ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന് ഒന്‍പതു വരെ അപേക്ഷിക്കാം
Thursday, March 6, 2025 2:02 AM IST
കണ്ണൂർ: ആഗോള ആരോഗ്യ പരിചരണ സേവന ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഉദ്യമമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് 2025ന്റെ നാമനിർദേങ്ങൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് ഒൻപതു വരെ നീട്ടി.
250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുളള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന് ഇതിനകം 200ലധികം രാജ്യങ്ങളില്‍ നിന്നുമായി 100,000 ത്തിലധികം രജിസ്ട്രേഷനോടെ വലിയ തോതിലുള്ള പ്രതികരണം ലഭിച്ചതായി സംഘാടകർ അറിയിച്ചു.
2022 ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്ക് അവരുടെ നാമനിര്‍ദേശങ്ങള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം.
മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നഴ്സുമാരടക്കമുള്ളവർക്ക് നാമനിര്‍ദേശങ്ങള്‍ സമർപ്പിക്കാം.