ദ ക്രൗണ്‍ ഓഫ് ഗ്ലോറി: ഡോ. ആര്യ കുറുപ്പും ഡോ. സുമി ജോസും ജേതാക്കൾ
Wednesday, March 5, 2025 12:54 AM IST
കൊച്ചി: ഗ്ലിറ്റ്സ് ആന്‍ഡ് ഗ്ലാമര്‍ മിസ് ആന്‍ഡ് മിസിസ് കേരളം ദ ക്രൗണ്‍ ഓഫ് ഗ്ലോറി രണ്ടാം സീസണ് കൊച്ചിയിൽ സമാപിച്ചു. സില്‍വര്‍ വിഭാഗത്തില്‍ ഡോ. ആര്യാ കുറുപ്പ് വിജയിയായി. ഡോ. അലിഡ വിന്‍സെന്റ് ഫസ്റ്റ് റണ്ണറപ്പും, കെ.വി. ആദിത്യ സെക്കന്‍ഡ് റണ്ണറപ്പുമായി.
ഗോള്‍ഡ് വിഭാഗത്തില്‍ ഡോ. സുമി ജോസ് കിരീടം ചൂടിയപ്പോള്‍ ധന്യാ മാത്യൂ ഫസ്റ്റ് റണ്ണറപ്പായും നോയ് ലിസ് ടാനിയ സെക്കന്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
മിസ് കേരളം സില്‍വര്‍ വിഭാഗത്തില്‍ എ.ആര്.പൂജ വിജയിയായി. വിവിധ മേഖലകളിൽ നിന്നുള്ള 19-61 പ്രായത്തിലെ 30 മത്സരാര്‍ഥികള്‍ പങ്കെടുത്തു.