ഐഎസ്എസ്എ എക്സിക്യുട്ടീവ് ബോർഡിൽ ഇരിങ്ങാലക്കുട സ്വദേശി
Wednesday, March 5, 2025 2:52 AM IST
ഇരിങ്ങാലക്കുട: ഇന്റർനാഷണൽ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷൻ(ഐഎസ്എസ്എ) എക്സിക്യൂട്ടീവ് ബോർഡിൽ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫും.
1955ൽ രൂപവത്കൃതമായ ഐഎസ്എസ്എ എക്സിക്യുട്ടീവ് ബോർഡിൽ ആദ്യമായാണ് ഇന്ത്യൻ പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്. 90 രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിലേറെ കന്പനികൾക്ക് അംഗത്വമുള്ള ഇന്റർനാഷണൽ ബോർഡിലേക്കാണ് അജയ് തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ടെയ്നർ കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവയ്ക്കു സ്പെയർ പാർട്സുകളും സർവീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത്.
മുംബൈയിൽ ഗ്ലോബൽ മറൈൻ സപ്ലൈ കന്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അജയ് ജോസഫ്. വിഴിഞ്ഞം രാജ്യന്തര തുറമുഖത്തെത്തുന്ന കപ്പലുകൾക്കു സർവീസ് നൽകുന്ന കന്പനി കൂടിയാണ് ഗ്ലോബൽ മറൈൻ സപ്ലൈ കന്പനി.