നികുതിയേതര വരുമാനത്തിൽ മുൻവർഷത്തേക്കാൾ വളർച്ച : മന്ത്രി ബാലഗോപാൽ
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം : നിതി ആയോഗ് പ്രഥമ സാന്പത്തിക ഭദ്രതാ സൂചിക പ്രകാരം സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ മുൻവർഷത്തെക്കാൾ 44.5 ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
റവന്യു കമ്മി 3.3 ശതമാനത്തിൽ നിന്ന് 0.9 ശതമാനമായും ധനക്കമ്മി അഞ്ചു ശതമാനത്തിൽ നിന്ന് 2.5 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിൽ കേരളത്തിന്റെ ചെലവ് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്.
എന്നാൽ കേന്ദ്രസർക്കാരിന്റെ സമീപകാല നയപരിപാടികൾ സംസ്ഥാനത്തിന്റെ സാന്പത്തിക സ്വാതന്ത്ര്യത്തിനു ഭീഷണിയായിട്ടുണ്ട്. കേന്ദ്രവിഹിതം ഓരോ വർഷവും കുറയുകയാണെന്നും മന്ത്രി പറഞ്ഞു.
നടപ്പു സാന്പത്തിക വർഷം ജനുവരി 31വരെ തനതു നികുതി വരുമാനയിനത്തിൽ 62982.99 കോടി രൂപ ലഭ്യമായെന്ന് മന്ത്രി പറഞ്ഞു.