പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കും: പി. രാജീവ്
Wednesday, March 5, 2025 2:52 AM IST
കൊച്ചി: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നു മന്ത്രി പി. രാജീവ്. ഈ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പൊതുമേഖലാ സ്ഥാപനവും അടച്ചുപൂട്ടാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പൂട്ടിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിച്ച സര്‍ക്കാരാണിത്. പൊതുമേഖലാസ്ഥാപനങ്ങളോടു സര്‍ക്കാരിനു പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു.