ധർമശാല നിഫ്റ്റ് കോളജ് പരിസരത്ത് ഭീതി പടർത്തി കാട്ടുപോത്ത്
Thursday, March 6, 2025 2:02 AM IST
ധർമശാല: ധർമശാലയിലെ ജനവാസ മേഖലകളിൽ കാട്ടുപോത്ത് ഭീതി പരത്തുന്നു. ചൊവ്വാഴ്ച രാത്രി ധർമശാല നിഫ്റ്റ് കോളജ് കോമ്പൗണ്ടിലാണ് കാട്ടുപോത്ത് ഇറങ്ങിയത്.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ വെളിച്ചക്കുറവ് മൂലം കാട്ടുപോത്തിനെ പിടികൂടാൻ സാധിച്ചില്ല.
വനം വകുപ്പ് വാച്ചർമാരായ ഷാജി, റിയാസ് മാങ്ങാട് എന്നിവർ ഇന്നലെ രാത്രിയും പ്രദേശത്ത് നിലയുറിപ്പിച്ച് പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ -ശ്രീകണ്ഠപുരം സംസ്ഥാനപാതയിൽ പനക്കാട് റോഡരികിലും നടുവിൽ ചെമ്പന്തൊട്ടി റോഡിലെ പള്ളിത്തട്ടിലും ചൊറുക്കള ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു.
കാട്ടുപോത്തിനെ പിടിച്ച് വനമേഖലയിൽ കൊണ്ടുവിട്ട് ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.