റാഗിംഗ്: ഹൈക്കോടതി തീരുമാനം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല
Wednesday, March 5, 2025 2:52 AM IST
തിരുവനന്തപുരം: റാഗിംഗ് കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈക്കോടതി തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാർഥികൾക്കു തുടർ പഠനം അനുവദിച്ച സിംഗിൾ ബെഞ്ച് വിധിയിൽ അതിശക്തമായ അമർഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള പൊതുപ്രവർത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.