സ്കൂൾ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു
Monday, February 17, 2025 12:17 AM IST
ഉദുമ (കാസർഗോഡ്): കുടുംബസംഗമത്തില്‍ പങ്കെടുത്തശേഷം കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ സ്കൂള്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു.
ഉദുമ കോട്ടക്കുന്നിലെ പ്രവാസിയായ അബ്ദുള്‍ സത്താറിന്റെയും എരോലിലെ ഫരീദയുടെയും മകനും ഉദുമ ജിഎച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുമായ എസ്.വി. അബ്ദുള്ള (13) യാണു മരിച്ചത്.