കാരക്കോണം മെഡി. കോളജ് കേസിൽ വാദം പൂര്‍ത്തിയായി
Tuesday, March 11, 2025 1:53 AM IST
കൊച്ചി: കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍ ഇഡിയുടെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി.
കേസിന്റെ ഭാഗമായി കണ്ടുകെട്ടിയ പണം ക്ലെയിം പെറ്റീഷന് നല്‍കിയവര്‍ക്ക് ഇഡി വിതരണം ചെയ്യുന്ന നടപടിയടക്കം ചോദ്യം ചെയ്തു കോളജ് ചെയര്മാന് ബിഷപ് ധര്‍മരാജ് റസാലം നല്കിയ ഹർജിയാണ് ജസ്റ്റീസ് വി.ജി. അരുണ്‍ പരിഗണിച്ചത്. തുക വിനിയോഗം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിന് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
പിഎംഎല്‍എ കോടതിയുടെ ഉത്തരവുപ്രകാരം ഇഡി പരാതിക്കാര്‍ക്ക് തുക തിരികെ നല്‍കുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു.