ഗോപിനാഥിന് ‘ആശ’യുടെ വക്കീൽ നോട്ടീസ്
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: ആശാ വർക്കർമാരെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നോട്ടീസ് അയച്ചു.
മഴ പെയ്യുമ്പോൾ സമരവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും മഴക്കോട്ടുകളും എത്തിച്ച സംഭവത്തപ്പറ്റിയായിരുന്നു ഗോപിനാഥിന്റെ അധിക്ഷേപം.
കെഎഎച്ച്ഡബ്ല്യുഎ ജനറൽ സെക്രട്ടറി എം.എ. ബിന്ദുവാണ് കെ.എൻ. ഗോപിനാഥിന് വക്കീൽ നോട്ടീസ് അയച്ചത്. അധിക്ഷേപകരമായ പരാമർശം അടിയന്തരമായി പിൻവലിച്ച് പരസ്യമായി ക്ഷമാപണം നടത്തണം. ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.