തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​ങ്ക​​ണ​​വാ​​​ടി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​മാ​​​യി 10 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ര​​​മി​​​ച്ച അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് അ​​​ധി​​​ക ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


അ​​​ങ്ക​​​ണ​​​വാ​​​ടി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​യ്ക്കു​​​ന്ന അം​​​ശാദാ​​​യ വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​മാ​​​യി ന​​​ൽ​​​കു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഈ ​​​വ​​​ർ​​​ഷം ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യ ഒമ്പതു­ കോ​​​ടി രൂ​​​പ​​​യും നേരത്തേ ബോ​​​ർ​​​ഡി​​​ന് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.