പി. ജയരാജനെ തഴഞ്ഞതിൽ പ്രതിഷേധം
Tuesday, March 11, 2025 1:53 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പടുത്താതെ മുതിർന്ന നേതാവ് പി. ജയരാജനെ തഴഞ്ഞതിൽ കണ്ണൂരിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും കടുത്ത അമർഷം.
ജയരാജന് പിന്തുണ പ്രഖ്യാപിച്ച് നവമാധ്യമങ്ങളിലൂടെ അണികൾ അഭിവാദ്യമർപ്പിക്കുന്നുണ്ട്. ചില പോസ്റ്റുകളിൽ നേതൃത്വത്തിലെ ചിലരെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട്.