ഭിന്നശേഷി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പ്രത്യേകം പരിശോധിക്കും: മന്ത്രി
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലുള്ളവരുടെ തൊഴിൽ പിരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ചും പ്രായം സംബന്ധിച്ചുമുള്ള കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.