ഹര്‍ജി നാളെ പരിഗണിക്കും
Tuesday, March 11, 2025 1:53 AM IST
കൊച്ചി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയതിനെതിരേ പിതാവ് നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി.
പിതാവ് മുഹമ്മദ് ഇഖ്ബാല്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് സി. ജയചന്ദ്രനാണു മാറ്റിയത്. ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.