ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ള​ണ്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​ക്കേ​വീ​ട്ടി​ൽ പ​രേ​ത​യാ​യ ഷെ​മി-ഇ​ക്ബാ​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ യാ​സീ​ൻ ഇ​ക്ബാ​ലി (35)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലാത്വിയയില്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം പോ​ള​ണ്ടി​ൽ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. ലാത്വിയയി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തുനി​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24ന് ​ട്രെ​യി​ൻ മാ​ർ​ഗം റാ​സി ബ്രോ​സി​ൽ എ​ത്തി​യ​താ​യി സു​ഹൃ​ത്തി​നെ യു​വാ​വ് വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​ണാ​താ​യ​ത്.


ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ല​ഭി​ക്കു​ക​യും ഡി ​എ​ൻ എ ​ടെ​സ്റ്റി​ലൂ​ടെ യാ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. യു​കെ​യി​ലു​ള്ള യാ​സി​ന്‍റെ സ​ഹോ​ദ​ര​ൻ പോ​ള​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.