ഭാരതമാതാ കോളജിൽ അർണോസ് പാതിരി ചെയർ
Tuesday, March 11, 2025 12:50 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ മലയാള വിഭാഗത്തിൽ അർണോസ് പാതിരി ചെയർ ആരംഭിച്ചു.
തൃശൂർ വേലൂരിലുള്ള അർണോസ് പാതിരി അക്കാദമിയുമായി സഹകരിച്ച് ചെയർ തുടങ്ങുന്നതിന്റെ ധാരണാപത്രം അക്കാദമി ഡയറക്ടർ റവ. ഡോ. ജോർജ് തേനാടിയിൽനിന്ന് പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പള്ളി ഏറ്റുവാങ്ങി.
അർണോസ് പാതിരിയെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്കാണു ചെയർ ആരംഭിക്കുന്നത്. ഡോ. ജയിംസ് മണിമല മുഖ്യപ്രഭാഷണം നടത്തി. ഡോ. തോമസ് പനക്കളം, റവ. ഡോ. അനീഷ് പോൾ എന്നിവർ പ്രസംഗിച്ചു.