എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Tuesday, March 11, 2025 1:53 AM IST
ചാലക്കുടി: ടൗണിൽ വില്പനയ്ക്കെത്തിച്ച 370 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ മാള മേലഡൂർ കൊമ്പിലാംപറമ്പിൽ അജിത്തി(21) നെയാണ് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് അജിത്തെന്നു പോലീസ് സംശയിക്കുന്നു. മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ് ഇയാൾ. അജിത്തുമായി ബന്ധമുള്ളവരെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുന്നു.