ഖരമാലിന്യ സംസ്കരണം: കേന്ദ്ര കടന്നുകയറ്റത്തില്‍ എതിർപ്പ് അറിയിച്ചെന്ന്
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: കേന്ദ്ര ഖരമാലിന്യ നിയമത്തിന്റെ കരട് പരിശോധിച്ചു കേന്ദ്ര സർക്കാരിന് വിശദമായ മറുപടി നൽകിയെന്ന് മന്ത്രി എം.ബി. രാജേഷ്.
സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്താത്ത രീതിയിൽ മാത്രമേ പുതിയ സംവിധാനം നടപ്പാക്കാവൂവെന്ന് അറിയിച്ചതായും വി.കെ. പ്രശാന്തിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
വലിയ തോതിൽ മാലിന്യമുണ്ടാക്കുന്നവരും മാലിന്യം കൈകാര്യം ചെയ്യുന്ന സേവനദാതാക്കളും കേന്ദ്ര സർക്കാർ പുതുതായി സജ്ജമാക്കുന്ന കേന്ദ്രീകൃത പോർട്ടലിൽ നേരിട്ടു രജിസ്റ്റർ ചെയ്യണമെന്നും റിപ്പോർട്ട് ചെയ്യണമെന്നുമാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.