കൈയേറ്റത്തിനെതിരേ ശക്തമായ നടപടി: മന്ത്രി രാജൻ
Tuesday, March 11, 2025 12:51 AM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലെ ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.
രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. പീരുമേട് താലൂക്കിനു പുറത്തുള്ള 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചു.
ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നല്കിയതിനു ശേഷവും പരുന്തുംപാറയിൽ ചില നടപടികൾ ഉണ്ടായി. ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.