രഞ്ജിത് ഗോപിനാഥനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു
Tuesday, March 11, 2025 1:53 AM IST
കൊച്ചി: ഇടുക്കിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്മാന് രഞ്ജിത്ത് ഗോപിനാഥനെ ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്ക’ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന രഞ്ജിത് ഗോപിനാഥനെ കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഫെഫ്കയുടെ നടപടി.
അതേസമയം രഞ്ജിത്തിന്റെ വീട്ടിലും ബ്യൂട്ടി പാര്‍ലറിലും എക്സൈസ് സംഘം റെയ്ഡ് നടത്തി. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകള്‍, കഞ്ചാവ് കുരുക്കള്‍ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.
ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന് തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത് മേക്കപ്മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവാണ് ഇയാളില്‍നിന്ന് എക്സൈസ് പിടിച്ചെടുത്തത്.
ഇടുക്കിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണു പ്രതി പിടിയിലായത്.